• info@hareendrankarimpanapalam.com

    Keep in Touch

ഹരീന്ദ്രൻ കരിമ്പനപ്പാലം

HAREENDRAN
KARIMPANAPALAM

വടകരയിലെ പരേതനായ ഡോ: എൻ. ദിവാകരൻ, വി. പി. ലീല എന്നിവരുടെ മകൻ. ഭാര്യ: ജിസ്സി, മക്കൾ: ഹരിനന്ദ, ദേവസൂര്യ. കേരള കൗമുദി, വീക്ഷണം, കാലിക്കറ്റ് ടൈംസ്, മംഗളം, ന്യൂസ് കേരള, മലബാർ എക്സ്പ്രസ്സ്, സിനിമ ടുഡേ എന്നീ പ്രസിദ്ധീകരണങ്ങളിൽ ലേഖകനായിരുന്നിട്ടുണ്ട്. ദീർഘ കാലം വടകര ആശ ഹോസ്പിറ്റലിൽ ജീവനക്കാരനായിരുന്നു. മുൻ കേന്ദ്ര ആഭ്യന്തര സഹ മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പേഴ്‌സണൽ സ്റ്റാഫ്, കേന്ദ്ര സ്പോർട്സ് യുവജന ക്ഷേമ മന്ത്രലായങ്ങളുടെ കീഴിലുള്ള നെഹുറു യുവക് കേന്ദ്രയുടെ അഡ്വൈസറി ബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

വിവിധ ഘട്ടങ്ങളിൽ രാജീവ് ഗാന്ധി ഫൌണ്ടേഷൻ ജില്ലാ ചെയർമാൻ, മണ്ഡലം കോൺഗ്രസ് സെക്രട്ടറി, യൂത്ത് കോൺഗ്രസ് പ്രസിഡണ്ട്, വിവിധ ഘട്ടങ്ങളിൽ ഗാന്ധി വിചാർ വേദി, സാഹിത്യ വേദി, ജേർണലിസ്റ്റ് യൂണിയൻ എന്നിവയിൽ അംഗമായിരുന്നു. കെ. പി. സി. സി യുടെ കലാ സാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതിയുടെ ജില്ലാ സെക്രട്ടറി ആയിരുന്നു. വിവാദമായ ഇതിഹാസം ഇടിമുഴക്കം, ശ്രീ കളരിയുള്ളതിൽ ക്ഷേത്ര മാഹാത്മ്യം എന്നീ പുസ്തകങ്ങളുടെ രചിയിതാവ്‌. ദീഘകാലം യൂത്ത് മാസികയുടെ പത്രാധിപർ. ഇപ്പോൾ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ഭൗദ്ധിക സെല്ലായ കെ. പി. സി. സി വിചാർ വിഭാഗിന്‍റെ സംസ്ഥാന സംഘടനാ കാര്യ ജനറൽ സെക്രട്ടറി, കടത്തനാട് എജുക്കേഷണൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ, വടകര താലൂക്ക് ജനനന്മ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപക പ്രസിഡണ്ട്, പ്രമുഖ കലാ സാംസ്കാരിക സംഘടനായ ഭാരതീയതിന്‍റെ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.

വിവാദമായ ഇതിഹാസം ഇടിമുഴക്കം

സി.പി.എം നേതാവായ എ. കണാരന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചു സി.പി.എം അദ്ദേഹത്തിന്‍റെ സ്മരണിക പ്രസിദ്ധികരിക്കാതിരുന്നപ്പോൾ ചൈതന്യ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ഇതിഹാസം ഇടിമുഴക്കം എന്ന സ്മരണികയുടെ എഡിറ്റർ ആയി ഹരീന്ദ്രൻ നിലകൊണ്ടു എന്നത് ഏറെ വിവാദങ്ങൾക്കും, കോലാഹലങ്ങൾക്കും വഴി വെച്ചു. നേരത്തെ ചൈതന്യ പബ്ലിക്കേഷൻ പത്രധിപരായിരുന്ന ഹരീന്ദ്രൻ മണ്ഡലം കോൺഗ്രസ് സെക്രട്ടറി സ്ഥാനത്തിരിക്കെ വിവാദ പുതകത്തിന്‍റെ പത്രാധിപരായത് ഏറെ ഒച്ചപ്പാടുകൾക്കിടയാക്കി.

സി.പി.എം നേതാക്കളായ വി. എസ്. അച്യുതാനന്ദൻ, പിണറായി വിജയൻ, അപ്പുക്കുട്ടൻ വള്ളിക്കുന്ന്, ഇയ്യങ്കോട് ശ്രീധരൻ എന്നിവർക്കൊപ്പം കെ.പി. സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തല, കോൺഗ്രസ് നേതാക്കളായ കടമേരി ബാലകൃഷ്ണൻ, പി.സി. രാധാകൃഷ്ണൻ എന്നിവരും കണാരനെ സ്മരിച്ചിട്ടുള്ള പുസ്തകത്തിൽ അതിന്‍റെ എഡിറ്റർ ആയി പ്രവർത്തിച്ചു എന്നതിന്‍റെ പേരിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് അച്ചടക്ക നടപടിക്ക് വിധേയനാക്കിയത് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ശക്തമായ അമർഷത്തിനു ഇടയാക്കി. മണ്ഡലം പ്രസിഡണ്ടിന്‍റെ നടപടിയിൽ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ ശക്തമായ വിയോജിപ്പുമായി രംഗത്തെത്തിയതോടെ മണ്ഡലം കോൺഗ്രസ് കമ്മറ്റികൾ കയ്യാങ്കളിയുടെ വക്കോളമെത്തി. എഴുത്തുകാരന്‍റെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്ന ഒരു വിഭാഗം പ്രവർത്തകരുടെ വാദത്തിനു മുൻപിൽ ഒടുവിൽ നേതൃത്വത്തിനു ഹരീന്ദ്രനുമേൽ സ്വീകരിച്ച നടപടി പിൻവലിക്കേണ്ടി വന്നു. കോൺഗ്രസ് ചരിത്രത്തിൽ അച്ചടക്ക നടപടിക്ക് വിധേയനായ ഒരു വ്യക്തി കേവലം മുന്ന് മാസം കൊണ്ട് പാർട്ടിയിലേക്ക് തിരിച്ചെടുക്കപെടുന്നതും ആദ്യമാണ്.